ഡെംപസർ: ഇന്തോനേഷ്യൻ ദ്വീപായ ബാലിയിലെ മൗണ്ട് അഗൗങ് അഗ്നിപർവ്വതം ജനങ്ങൾക്ക് ഭീഷണിയായി സ്ഫോടനത്തിന്റെ വക്കിൽ.
ഏതു സമയവും സ്ഫോടനം ഉണ്ടാകാം എന്ന ഭീതിയിലാണ് അധികൃതർ. രാജ്യത്താകെ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കൂടാതെ സുരക്ഷാ ഭീഷണി മൂലം ബാലി വിമാനത്താവളം അടച്ചിടുകയും ചെയ്തു.
അഗ്നി പർവ്വതത്തിൽ നിന്ന് 3400 മീറ്റർ ഉയരത്തിൽ കറുത്ത പുക വരുന്നുണ്ട്. പുകയും, ചാരവും വിമാനത്താവളം വരെ എത്തിയതോടെയാണ് സർവീസുകൾ റദ്ദാക്കി വിമാനത്താവളം അടച്ചിടാൻ നിർദേശം നൽകിയത്.
അഗ്നിപർവ്വതത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ജനങ്ങളോട് അവിടെ നിന്നു മാറി താമസിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.