പന്ത് ചുരണ്ടല്‍ വിവാദം ; ഡേവിഡ് വാര്‍ണര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണും

david-warner

ന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസീസ് മുന്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ട ഡേവിഡ് വാര്‍ണര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണും. തന്റെ ഭാഗം വിശദീകരിക്കാനും മാപ്പ് പറയാനുമാണ് വാര്‍ണര്‍ മാധ്യമങ്ങളെ കാണുന്നതെന്നാണ് സൂചന. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ടീമിലെ ജൂനിയര്‍ ബാറ്റ്സ്മാന്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റിന് പന്ത് സാന്റ് പേപ്പറില്‍ ഉരയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് ഡേവിഡ് വാര്‍ണര്‍ ആണെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.

പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണറിനും ക്രിക്കറ്റ് ഓസ്ട്രേലിയ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിവാദത്തില്‍ ഉള്‍പ്പെട്ട കാമറൂണ്‍ ബാന്‍കോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു വര്‍ഷത്തേക്ക് സ്മിത്തിനോ വാര്‍ണറിനോ ഒരു ടീമിന്റേയും നായക സ്ഥാനം വഹിക്കാന്‍ കഴിയില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ നിലപാട് എടുത്തിട്ടുണ്ട്. സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഐപിഎല്ലിലും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഇനി ഡേവിഡ് വാര്‍ണര്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി മാപ്പ് പറയാനുള്ളത്. തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണിതെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പ് പറയുന്നതായും വാര്‍ണര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

Top