പന്ത് ചുരണ്ടല്‍ വിവാദം; സ്മിത്തിനും വാര്‍ണര്‍ക്കും വീണ്ടും തിരിച്ചടി

ന്തുചുരണ്ടല്‍ വിവാദത്തില്‍ വീണ്ടും തിരിച്ചടി. ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെയും മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിന്റെയും വിലക്ക് നീക്കണമെന്ന ആവശ്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ തള്ളി. സമീപകാലത്തെ ഓസീസ് ടീമിന്റെ മോശം പ്രകടനം കാരണം ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ ഇരുവര്‍ക്കും അവസരം നല്‍കണമെന്നായിരുന്നു കളിക്കാരുടെ സംഘടനയുടെ ആവശ്യം.

സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണറിനും കാമറോണ്‍ ബാന്‍കോഫ്റ്റിനുമുള്ള വിലക്ക് തുടരുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. അതേസമയം 2019 മാര്‍ച്ച് 29 കഴിയാതെ സ്മിത്തിനും വാര്‍ണര്‍ക്കും ക്രിക്കറ്റിലേക്ക് തിരിച്ച് വരാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നതാണ് ഓസ്‌ട്രേലിയ ക്രിക്കറ്റിന്റെ തീരുമാനം.

Top