ബലൂചിസ്താന്‍: ബലൂചിസ്താനിലെ ക്വട്ടയില്‍ പ്രദേശിക ഭരണകൂടം സെക്ഷന്‍ 144 അനുസരിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എല്ലാ തരത്തിലുള്ള പൊതുപരിപാടികളും ആളുകള്‍ ഒത്തുകൂടുന്നതും നിരോധിച്ചിട്ടുണ്ട്. അധ്യാപകസംഘടനകള്‍ ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം തുടങ്ങിയ സാഹചര്യത്തിലാണ് പ്രദേശം മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അതേസമയം കൊവിഡ് ബാധയുടെ പശ്ചാത്തലത്തിലുള്ള നിരോധനാജ്ഞയെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. അഞ്ചോ അധിലധികമോ ആളുകള്‍ കൂടിനില്‍ക്കുന്നതിന് പ്രദേശത്ത് നിരോധനമുണ്ടെന്ന് ഡോണ്‍ പത്രം റിപോര്‍ട്ട് ചെയ്തു. ശമ്പള വര്‍ധന ആവശ്യപ്പെട്ട് വലിയൊരു സംഘം അധ്യാപകരാണ് ക്വട്ടയില്‍ തടിച്ചുകൂടിയിട്ടുള്ളത്. കഴിഞ്ഞ മാസം പാക് അധിനിവേശ കശ്മീരിലെ മുസഫറാബാദ് നഗരത്തില്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് അധ്യാപകര്‍ വലിയ സമരം നടത്തിയിരുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ ബഹിഷ്‌കരണം, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കല്‍ തുടങ്ങി നിരവധി സമ്മര്‍ദ്ദ തന്ത്രങ്ങളാണ് അന്നവര്‍ പുറത്തെടുത്തത്.