പാലക്കാട്: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ രൂക്ഷ വിമര്‍ശനവുമായി വി.ടി. ബല്‍റാം എംഎല്‍എ രംഗത്ത്. കണ്ണൂരില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം നിയന്ത്രിക്കേണ്ടത് പി. ജയരാജനല്ലെന്ന് ബല്‍റാം പറഞ്ഞു. തന്റെ ഫെയസ് ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം ഇക്കാര്യം പറഞ്ഞത്.
‘സമാധാനയോഗം നിയന്ത്രിക്കേണ്ടത് പി.ജയരാജനല്ല, വിശുദ്ധ കുര്‍ബാന നയിക്കേണ്ടത് ഡ്രാക്കുള’യല്ലെന്നു മായിരുന്നു ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ഇന്ന് രാവിലെ നടന്ന സമാധാന യോഗത്തില്‍ കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായാരുന്നു.
യോഗത്തില്‍ ബഹളം വച്ച യുഡിഎഫ് നേതാക്കളോട് ജയരാജന്‍ കയര്‍ത്ത് സംസാരിച്ചിരുന്നു. അതേ സമയം യോഗത്തിലേക്ക് പ്രതിപക്ഷ എംഎല്‍എമാരെ ക്ഷണിച്ചില്ലെന്നാരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു.
മുന്‍കൂട്ടി തീരുമാനിച്ച നാടകമാണ് സര്‍വ്വകക്ഷിയോഗത്തില്‍ യുഡിഎഫ് അവതരിപ്പിച്ചതെന്നും സിപിഎം കണ്ണൂര്‍ജില്ലാ സെക്രട്ടറി കൂടിയായ പി. ജയരാജന്‍ ആരോപിച്ചിരുന്നു.