കോഴിക്കോട്: ബാലുശേരി ഗോപാലന്‍ വധക്കേസില്‍ പ്രതി നവീന്‍ യാദവ് കുറ്റക്കാരനെന്ന് കോഴിക്കോട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി.
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ ഉച്ചക്ക് രണ്ടരക്ക് വിധിക്കും.
മരുമകള്‍ ലീലയുടെ ക്വട്ടേഷന്‍ പ്രകാരമാണ് ഭര്‍തൃപിതാവ് ഗോപാലനെ പ്രതി കൊലപ്പെടുത്തിയത്. കത്തി, ബ്ലേഡ് എന്നിവ ഉപയോഗിച്ച് ദേഹമാസകലം മുറിവുണ്ടാക്കിയതാണ് പ്രതി കൊലപാതകം നടത്തിയത്.
മൂന്നു മാസത്തിന് ശേഷം ക്വട്ടേഷന്‍ തുകയായ മൂന്നു ലക്ഷം രൂപ നല്‍കാത്തതിനെ തുടര്‍ന്ന് ലീലയെയും പിന്നീട് പ്രതി വെട്ടികൊലപ്പെടുത്തി.
പ്രതിയെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ചതായി ഓട്ടോ ഡ്രൈവര്‍ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കൊലപാതകം, ഭവനഭേദനം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ പൊലീസ് ചുമത്തിയത്.
ലീലയെ കൊന്ന കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് നവീന്‍ യാദവ്.