മലപ്പുറത്ത് 55 പഞ്ചായത്തുകളില്‍ മെയ് 14 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മലപ്പുറം: കൊവിഡ് വൈറസ് രോഗബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ 55 പഞ്ചായത്തുകളില്‍ മെയ് 14 വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 30 ന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതല്‍ കാടാമ്പുഴ ഭഗവതി അമ്പലത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ഭരണ സമിതി അറിയിച്ചു.

 

Top