സമരമില്ലാത്ത കാമ്പസുകൾ എന്നത്, സങ്കൽപ്പിക്കാൻ പറ്റില്ലന്ന് വിദ്യാർത്ഥികൾ

മരങ്ങളില്ലാത്ത ഒരു കാമ്പസ്, അങ്ങനെ ഒന്ന് ചിന്തിക്കാന്‍ പോലും പറ്റില്ലന്ന നിലപാടാണ് എറണാകുളം മഹാരാജാസിലെയും ലോ കോളജിലെയും വിദ്യാര്‍ത്ഥികള്‍ ഇവിടെ പങ്കുവച്ചിരിക്കുന്നത്. സമരോത്സുകവും സര്‍ഗാത്മകവുമായ ക്യാമ്പസുകള്‍ക്ക് മാത്രമേ കാലം ആവശ്യപ്പെടുന്ന അനിവാര്യമായ പ്രതിരോധം തീര്‍ക്കാനാകൂ എന്നാണ് ബഹു ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും അഭിപ്രായപ്പെട്ടിരിക്കുന്നത്.

വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെയും, സമരങ്ങളെയും, വെറും കുറ്റകൃത്യവും, ക്രമസമാധാന പ്രശ്‌നവും, ശല്യവുമായി ചുരുക്കിയാല്‍, ജനാധിപത്യമാണ്, അതിന്റെ ബാലപാഠങ്ങളാണ് ദുര്‍ബലമാകുക.

കാമ്പസുകളില്‍ പ്രതിഷേധ കൊടി താഴ്ന്നാല്‍ അവിടെ മാനേജുമെന്റുകളുടെ തേരോട്ടമാണ് നടക്കാന്‍ പോകുന്നത്.

ജിഷ്ണു പ്രണോയ് മുതല്‍ ഇപ്പോള്‍ കോഴിക്കോട് ആത്മഹത്യ ചെയ്ത ജസ് പ്രീത് സിംഗ് എന്ന വിദ്യാര്‍ത്ഥി വരെ മാനേജ്‌മെന്റിന്റെ മനുഷ്യത്വമില്ലാത്ത നിലപാടിന്റെ ഇരകളാണ്.

ഇത്തരം സംഭവങ്ങള്‍ മാത്രമല്ല, ഇതിനപ്പുറവും കലാലയ രാഷ്ട്രീയം പടിയിറങ്ങുന്നതോടെ കാമ്പസുകളില്‍ സംഭവിച്ചേക്കും. വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്. ആദ്യം പ്രതിഷേധങ്ങള്‍ക്ക് വിലങ്ങിടുക, പിന്നീട് കലാലയ രാഷ്ട്രീയം തന്നെ ഇല്ലാതാക്കുക, ഇതാണ് കച്ചവട മാനേജുമെന്റുകളുടെ അന്തിമലക്ഷ്യം. കോടതി ഉത്തരവിന്റെ മറവില്‍ അതിനു വേണ്ടിയാണ് അവരിപ്പോള്‍ ശ്രമിക്കുന്നത്.

ഈ പശ്ചാത്തലത്തില്‍ സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ നിയമം കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം, ഉടന്‍ നടപ്പാക്കുകയാണ് വേണ്ടത്

ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനവും സ്വാഗതാര്‍ഹമാണ്.

ഇത്തരം നീക്കങ്ങള്‍ക്ക് കരുത്ത് നല്‍കുന്നതാണ് വിദ്യാര്‍ത്ഥികളുടെ ഈ പ്രതികരണങ്ങള്‍.

Staff Reporter

Top