കാസര്‍ഗോഡ് ജില്ലയിലേക്ക് കര്‍ണാടകയില്‍ നിന്നുള്ള ഇറച്ചിക്കോഴി വരവ് നിരോധിച്ചു

കാസര്‍ഗോഡ്: പക്ഷിപ്പനി മുന്‍കരുതലിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലേക്ക് കര്‍ണാടകയില്‍ നിന്നുള്ള ഇറച്ചിക്കോഴി വരവ് നിരോധിച്ചുവെന്ന് റിപ്പോര്‍ട്ട്. ഭരണകൂടത്തിന്റെ നടപടി പ്രകാരമാണ് ഇറച്ചിക്കോഴി വരവ് നിരോധിച്ചിരിക്കുന്നത്.

കര്‍ണാടകയിലെ മൈസൂരുവിലും ദാവങ്കരയിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് നടപടി. സാധാരണയായി ഇവിടെ നിന്നുള്ള കോഴികളാണ് കാസര്‍ഗോഡ് ജില്ലയിലേക്ക് വ്യാപകമായി എത്താറുള്ളത്.

Top