ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് നീട്ടി. ഈ മാസം 26 വരെ വിലക്ക് നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഗന്തര്‍ബാല്‍, ഉധംപൂര്‍ ഒഴികെയുള്ള എല്ലാ ജില്ലകള്‍ക്കും വിലക്ക് ബാധകമാകും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്തതിനു പിന്നാലെയാണ് ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തിയത്.
പ്രത്യേക പദവി നീക്കം ചെയ്തതിനു ശേഷം കാശ്മീര്‍ സാധാരണ നിലയിലേക്കു തിരിച്ചെത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴാണ് വിലക്ക് നീട്ടിയത്.