മലപ്പുറത്ത് മൂന്ന് പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു

മലപ്പുറം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ മൂന്ന് പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. പുഴക്കാട്ടിരി, പോത്തുകല്‍, മാറാക്കര പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.

ഇതോടെ ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ പഞ്ചായത്തുകളുടെ എണ്ണം ആകെ 62 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിയന്ത്രണം. മെയ് 16 വരെയാണ് നിരോധനാജ്ഞ.

 

Top