ഐസ്ക്രീമിന്‍റെ രുചിയും നീല നിറവും ; കൗതുകമായി ബ്ലൂ ബനാന

പ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്ന നീല നിറത്തിലുള്ള വാഴപ്പഴമാണ്  ബ്ലൂ ജാവ . ബ്ലൂ ജാവ ബനാന എന്ന പേരിലറിയപ്പെടുന്ന ഈ പഴത്തെക്കുറിച്ച് പ്രസിദ്ധ ഷെഫായ താം ഖയ് മെങ് തന്‍റെ ട്വിറ്ററിലൂടെ ഷെയര്‍ ചെയതതോടെയാണ് സംഭവം ശ്രദ്ധ പിടിച്ചു പറ്റുന്നത്.

15 മുതല്‍ 20 അടി വരെ പൊക്കമുണ്ടാകുന്ന വാഴയാണ് ബ്ലൂ ജാവ. കിഴക്കന്‍ ഏഷ്യയില്‍ ആണ് ബ്ലൂ ബനാനയുടെ സ്വദേശം. ഇവിടുത്തെ ഹവായി മേഖലയില്‍ ആണ് ഈ പഴം കൂടുതലായും കാണപ്പെടുന്നത്. ഐസ്‌ക്രീം ബനാന എന്നറിയപ്പെടുന്ന ബ്ലൂ ജാവയെ ഫിജിയില്‍ ‘ഹവായിയന്‍ ബനാന’ എന്നാണ് വിളിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ പലരും പ്രചരിപ്പിക്കുന്നത് പോലെ അത്രയും കടും നീല നിറം അല്ല ബ്ലൂ ജാവക്ക്, പച്ചയില്‍ ഇളം നീല കലര്‍ന്ന നിറമാണ് യഥാര്‍ത്ഥ ബ്ലൂ ജാവയുടേത്.

Top