കല്‍പറ്റ: ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 774.6 മീറ്റര്‍ ആയി ഉയര്‍ന്നതോടെ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍. ജലനിരപ്പ് 775.5 മീറ്റര്‍ ആയാല്‍ ഷട്ടറുകളിലൂടെ വെള്ളം തുറന്ന് വിടേണ്ടി വരുമെന്നാണ് അറിയിപ്പ്.
കനത്ത മഴ തുടരുകയാണെങ്കില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ തന്നെ വെള്ളം തുറന്ന് വിടേണ്ടി വരുമെന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
ഡാമിന്റെ ഷട്ടറുകള്‍ വഴി കരമാന്‍ തോടിലൂടെ പനമരം പുഴയിലേക്കാണ് വെള്ളം തുറന്ന് വിടുക. ഈ ജലപാതയുടെ കരകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.