ബംഗളൂരു:ദളിത് യുവാവിനെ പ്രണയിച്ച കുറ്റത്തിന് മകളെ കൊലപ്പെടുത്താന്‍ മാതാപിതാക്കള്‍ നല്‍കിയത് വിഷം കലര്‍ന്ന മാമ്പഴ ജ്യൂസാണെന്നും മാതാപിതാക്കളുടെ നിര്‍ദ്ദേശ പ്രകാരം പെണ്‍കുട്ടിയുടെ സഹോദരനാണ് വിഷം കലര്‍ന്ന മാമ്പഴ പാനീയം നല്‍കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. പൊലീസ് കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയുടെ മാതാപിതാക്കളായ ഗുരുമല്ലപ്പ, മഞ്ജുള സഹോദരന്‍ ഗുരുപ്രസാദ് എന്നിവരെ ചോദ്യം ചെയ്തില്‍ നിന്നുമാണ് വിവരം ലഭിച്ചത്. പെണ്‍കുട്ടിക്ക് മാമ്പഴ ജ്യൂസ് നല്‍കിയ ഗ്ലാസില്‍ വിഷാംശം കണ്ടെത്തുകയും ചെയ്തു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് 21കാരിയായ മധുകുമാരി കൊല്ലപ്പെട്ടത്. താഴ്ന്ന ജാതിയില്‍പ്പെട്ട ജയറാം എന്ന യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. മാതാപിതാക്കള്‍ ഇരുവരുടേയും പ്രണയം എതിര്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടെ മാതാപിതാക്കളുടെ എതിര്‍പ്പ് വകവെയ്ക്കാതെ ഒളിച്ചോടി വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചു. ഇതേത്തുടര്‍ന്നാണ് മധുകുമാരിയെക്കൊലപ്പെടുത്താന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. കൊലപ്പെടുത്തിയ ശേഷം മകളുടെ മൃതദേഹം മാതാപിതാക്കള്‍ സംസ്‌കരിക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷനിലേക്കു വന്ന അഞ്ജാത ഫോണ്‍ സന്ദേശത്തെത്തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്.