ബംഗളൂരു അക്രമം; പിന്നില്‍ എസ്ഡിപിഐ ആണെന്ന് വ്യക്തമായതായി കര്‍ണ്ണാടക ആഭ്യന്തര മന്ത്രി

ബംഗളൂരു: ബംഗളൂരു അക്രമത്തിനു പിന്നില്‍ എസ്ഡിപിഐ ആണെന്ന് വ്യക്തമായതായി കര്‍ണ്ണാടക ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മയ്. സംഘടനയെ നിരോധിക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. കേന്ദ്രസര്‍ക്കാരിനെ വിവരങ്ങള്‍ അറിയിക്കും.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എസ്ഡിപിഐ നേതാക്കള്‍ പിടിയിലായിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. സംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ മറ്റു കേസുകളും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Top