ഐപിഎല്‍; ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിങ് തെരഞ്ഞെടുത്തു, പഞ്ചാബ് കിംഗ്സില്‍ മൂന്ന് മാറ്റം

ഷാര്‍ജ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു ബാറ്റിംഗ്. ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആര്‍സിബി മാറ്റങ്ങളില്ലാതെ ഇറങ്ങുമ്പോള്‍ മൂന്ന് മാറ്റങ്ങളുമായാണ് പഞ്ചാബ് ഇറങ്ങുക.

14 പോയിന്റുമായി പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തുള്ള ആര്‍സിബി പ്ലേ ഓഫ് ഉറപ്പിക്കാനാണ് ഇറങ്ങുന്നത്. നാലാം സ്ഥാനത്തിനായി കളിക്കുന്ന നാല് ടീമുകളില്‍ ഒന്നാണ് പഞ്ചാബ്. അതുകൊണ്ട് തന്നെ ഈ കളിയില്‍ രണ്ട് പേര്‍ക്കും വിജയം അനിവാര്യമാണ്.

പരുക്കേറ്റ ഫേബിയന്‍ അലനു പകരം ഹര്‍പ്രീത് ബ്രാര്‍ പഞ്ചാബ് കിംഗ്‌സ് ടീമിലെത്തി. ദീപക് ഹൂഡയെ പുറത്തിരുത്തി സര്‍ഫറാസ് ഖാനും നതാന്‍ എല്ലിസിനു പകരം മോയിസസ് ഹെന്റിക്കസും ഇന്ന് പഞ്ചാബില്‍ കളിക്കും.

മോശം ഫോമിലുള്ള മധ്യനിരയെ മെച്ചപ്പെടുത്താനായാണ് സര്‍ഫറാസും ഹെന്റിക്കസും ടീമിലെത്തിയത്. ഹൂഡ തീരെ ഫോമിലായിരുന്നില്ല. രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി എന്നിവര്‍ അടങ്ങിയ ബൗളിംഗ് നിര തകര്‍പ്പന്‍ ഫോമിലാണ്.

 

Top