ബംഗളൂരു: ബംഗളൂരുവില്‍ പാര്‍ക്കിങ് സൗകര്യം വീടിനോട് ചേര്‍ന്ന് ഇല്ലാത്തവര്‍ക്ക് ഇനി കാര്‍ വാങ്ങാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശം. നിര്‍ദേശം പരിഗണിച്ചു വരികയാണെന്ന് കര്‍ണാടക ഗാതാഗത മന്ത്രി ഡി.സി തമണ്ണ പറഞ്ഞു. ബംഗളൂരു നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായാണ് പുതിയ നിബന്ധന കൊണ്ടുവരുന്നത്.
സ്വന്തമായി പാര്‍ക്കിങ് സ്ഥലം ഇല്ലാത്തവര്‍ റോഡരികില്‍ വാഹനം നിര്‍ത്തിയിടുന്നത് നഗരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമാകുവാനുള്ള പ്രധാന കാരണമാണ്. അതിനാല്‍ വാഹനം വില്‍ക്കുന്നതിന് മുമ്പ് വാങ്ങുന്നയാള്‍ക്ക് പാര്‍ക്കിങ് സ്ഥലമുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ വാഹന വിതരണക്കാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും തമണ്ണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇതിന് പുറമെ, ബംഗളൂരു നഗരത്തില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.