ഹെല്‍മറ്റില്ലാതെയെത്തിയ ബൈക്ക് യാത്രികര്‍ക്കു നേരെ ഷൂയെറിഞ്ഞ് പൊലീസ്

shoo

ബെംഗളൂരു: ഹെല്‍മറ്റ് ധരിക്കാതെ എത്തുന്നവരെ പിടിക്കാന്‍ ട്രാഫിക് പൊലീസുകാര്‍ പല പണിയും നോക്കാറുണ്ട്. പൊതുവെ ഇവരെ ഇരപിടുത്തക്കാര്‍ എന്നാണ് ബൈക്ക് യാത്രക്കാര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇവിടെ പൊലീസുകാരന്‍ പ്രയോഗിച്ച ചെരിപ്പുവിദ്യയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

ഹെല്‍മെറ്റില്ലാതെ ബൈക്കിലെത്തിയ യുവാക്കള്‍ ട്രാഫിക് പൊലീസുകാരനെ കണ്ട് വെട്ടിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരന്‍ ചെരിപ്പു വിദ്യ പ്രയോഗിച്ചത്. തന്റെ കാലില്‍ കിടന്ന ഷൂ ഊരിയെടുത്ത് യുവാള്‍ക്കുനേരെ എറിയുകയായിരുന്നു പൊലീസുകാരന്‍. ബെംഗളൂരുവിലാണ് സംഭവം.

ജലഹളളി ട്രാഫിക് പൊലീസ് സബ് ഇന്‍സ്‌പെക്ടറും കോണ്‍സ്റ്റബിളും വാഹന പരിശോധന നടത്തുകയായിരുന്നു. ഈ സമയമാണ് രണ്ടു യുവാക്കള്‍ അതുവഴി ബൈക്കിലെത്തിയത്. ഇവര്‍ വിദ്യാര്‍ത്ഥികളാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

ഈ സമയം അതുവഴി കാറിലെത്തിയ യുവാവ് സംഭവം ഷൂട്ട് ചെയ്തു. റിഷഭ് ചാറ്റര്‍ജി എന്ന പേരിലുളള യൂട്യൂബ് അക്കൗണ്ട് വഴിയാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 25 നാണ് സംഭവം നടന്നതെങ്കിലും വീഡിയോ ഇപ്പോഴാണ് വൈറലായത്.

Top