ബെംഗളൂരു: ബെംഗളൂരുവില്‍ പുതുവത്സര ആഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായ് ഹിന്ദു സംഘടനകള്‍. പുതുവത്സരവുമായ് ബന്ധപ്പെട്ട് നടക്കുന്ന ആഘോഷ പരിപാടികള്‍ നിരോധിക്കണമെന്ന് കാണിച്ച് പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണ് സംഘടനകള്‍. ബെംഗളൂരു സിറ്റിയുടെ ഹൃദയഭാഗങ്ങളായ ബ്രിഗേഡ് റോഡ്,എംജി റോഡ് എന്നിവിടങ്ങളില്‍ ജിസംബര്‍ 31ന് ആഘോഷങ്ങള്‍ നിരോധിക്കണമെന്നും, നഗരത്തിന്റെ പരിശുദ്ധി സംരക്ഷിക്കാനാണ് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതെന്നും സംഘടനകള്‍.
ഹിന്ദു ജനജാഗൃതി സമിതി കോര്‍ഡിനേറ്റര്‍ മോഹന്‍ ഗൗഡയാണ് ബെംഗളൂരു പൊലീസ് കമ്മീഷണര്‍ ടി സൂനില്‍ കുമാറിന് കത്ത് നല്‍കിയത്. വിദേശസംസ്‌കാരം നഗരത്തിലെ പുതുതലമുറയെ നശിപ്പിക്കുകയാണെന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും മദ്യപിക്കുകയും പുകവലിക്കുകയും സംസ്‌കാരശൂന്യമായ രീതിയില്‍ നൃത്തം ചവിട്ടുന്നതും അക്രമത്തിന് പ്രേരിപ്പിക്കുമെന്നുമാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്
ഇത്തരം ആഘോഷത്തില്‍ ക്രമാതീതമായ തോതില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും പങ്കെടുക്കുന്നുണ്ടെന്നും ഇത് ഭാരതത്തിന്റെ മൂല്യം തകര്‍ക്കുമെന്നുമാണ് സംഘടനയുടെ വാദം. അതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതലെന്ന നിലയിലാണ് ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെടുന്നതെന്നും ഹിന്ദു സംഘടന പറയുന്നു.