ബാങ്കോക്ക്: ബാങ്കോക്ക് നഗരത്തിന്റെ പകുതിയോളം 10 വര്‍ഷം കൊണ്ട് വെള്ളത്തിലാകുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥ വ്യതിയാനവും, അതുവഴി സംഭവിക്കാനിടയുള്ള കനത്ത പേമാരിയും കൂടിയാകുമ്പോള്‍ 2030 ഓടെ ബാങ്കോങ്ക് നഗരം കടലില്‍ മുങ്ങുമെന്നാണ് ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പോളണ്ടില്‍ ഈ വര്‍ഷം അവസാനം നടക്കാന്‍ പോകുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായ പ്രാഥമിക യോഗം ബാങ്കോക്കില്‍ ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
താപനില ഉയരുന്നതും, കാലാവസ്ഥയിലുണ്ടാകുന്ന വലിയ വ്യതിയാനവും, അതി ശക്തമായ കൊടുങ്കാറ്റും, കനത്ത പേമാരിയും, കടുത്ത വരള്‍ച്ചയും പ്രളയവും സ്ഥിതിഗതികള്‍ വഷളാക്കുകയാണ്. ഇത് 2015ലെ പാരീസ് ഉടമ്പടി പോലുള്ളവ നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ നിര്‍ബന്ധിതമാകും. കാലാവസ്ഥ മാറ്റത്തെ ചെറുക്കാനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുന്നതാണ് 2015ലെ പാരീസ് കാലാവസ്ഥ ഉടമ്പടി.