ഓസ്‌ട്രേലിയ: തായ്‌ലാന്‍ഡിലെ ഗുഹയില്‍ നിന്നും 12 കുട്ടികളെയും, കോച്ചിനെയും രക്ഷപ്പെടുത്തിയ ഒന്‍പത് ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്ക് ധീരതാ പുരസ്‌കാരം. ഡോക്ടര്‍ റിച്ചാര്‍ഡ് ഹാരീസ്, ഡൈവര്‍ ക്രേഗ് ചെല്ലാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ മികച്ച രണ്ടാമത്തെ സിവിലിയന്‍ അവാര്‍ഡാണ് നല്‍കുന്നതെന്ന് ഗവര്‍ണര്‍ ജനറല്‍ പീറ്റര്‍ കോസ്‌ഗ്രോവ് ചൊവ്വാഴ്ച നടന്ന പ്രസ്താവനയില്‍ വ്യക്തമാക്കി. ആറ് പൊലീസുകാര്‍ക്കുള്‍പ്പെടെയുള്ളവര്‍ക്കാണ് ധീരതയ്ക്കുള്ള മെഡല്‍ കരസ്ഥമാക്കിയത്.
വൈല്‍ഡ് ബോര്‍ ഫുട്‌ബോള്‍ ടീമിലെ 12 അംഗങ്ങളെയും, കോച്ചിനെയുമാണ് തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്നും രക്ഷപ്പെടുത്തിയത്.
തായ്‌ലാന്‍ഡിലെ ഗുഹയില്‍ നിന്നും 12 കുട്ടികളെയും, കോച്ചിനെയും രക്ഷപ്പെടുത്തിയ ബ്രിട്ടീഷ് ഡ്രൈവര്‍മാര്‍ക്ക് ആജീവനാന്തം തായ്‌ലാന്‍ഡിലേക്ക് വിമാനയാത്ര സൗജന്യമായിഅനുവദിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജോണ്‍ വോളാന്തന്‍, ജാസണ്‍ നാലിന്‍സണ്‍ എന്നിവര്‍ക്കാണ് സൗജന്യ വിമാനയാത്ര അനുവദിച്ചത്.