ധാക്ക : ബംഗ്ലദേശിനെയും നേപ്പാളിനെയും ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിനെയും അവികസിത രാജ്യങ്ങളുടെ പട്ടികയിൽ നിന്നു വികസ്വര രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയർത്തി.
ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയാണ് ഈ തീരുമാനമെടുത്തത്. 1230 ഡോളറെങ്കിലും പ്രതിശീർഷ വരുമാനമുള്ള രാജ്യങ്ങളാണ് വികസ്വര രാജ്യങ്ങളുടെ പട്ടികയിൽ വരുക. അവികസിത രാജ്യങ്ങളുടെ പട്ടികയിൽ ഇനി 46 രാജ്യങ്ങളാണുള്ളത്.