പ്രതിപക്ഷ പാർട്ടിയുടെ തലവന് ജീവപര്യന്ത തടവുശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി

bangladesh blast

ധാക്ക: 2004-ലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ പാർട്ടിയുടെ നിലവിലെ ആക്ടിങ് തലവന് ജീവപര്യന്ത തടവ് ശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി. ബംഗ്ലാദേശ് നാഷണലിസ്റ് പാർട്ടിയുടെ താരിഖ് റഹ്‍മാനാണ് കോടതി ജീവപര്യന്തം വിധിച്ചത്.

2004-ൽ പ്രധാന മന്ത്രി ഷെയ്ഖ് ഹസീനയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ. റഹ്‍മാനും, കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് തെളിയിച്ച 19 പേർക്കുമാണ് ജീവ പര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ബംഗ്ലാദേശ് പ്രത്യേക കോടതിയാണ് വിധി നടപ്പാക്കിയത്. റഹമാനെ കൂടാതെ മുൻപത്തെ ജൂനിയർ ഹോം മിനിസ്റ്റർ ലൂഥ്ഫുസ്സാമാൻ ബാബർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്.

2004-ലാണ് ഒരു റാലിക്ക് ഇടെ പ്രസംഗിക്കുകയായിരുന്ന ഷെയ്ഖ് ഹസീനയ്ക്ക് നേരെ സംഘം ഗ്രെനേഡുകൾ എറിയുന്നത്. സംഭവത്തെ തുടർന്ന്, 24 പേർ കൊല്ലപ്പെടുയും 500-ൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കോടതി വിധിയിൽ തങ്ങൾ അതൃപ്തരാണെന്നും വീണ്ടും അപ്പീൽ നൽകാൻ തങ്ങൾ തീരുമാനിക്കുന്നുണ്ടെന്നും മൊഷറഫ്‌ ഹൊസൈൻ കസൽ അഭിപ്രായപ്പെട്ടു. അപ്പീലുമായി സുപ്രീം കൊടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇവർ.

സർക്കാർ അവരുടെ താൽപ്പര്യ പ്രകാരം ആണ് വിധി പറഞ്ഞതെന്നും, ഞങ്ങൾ ഈ കോടതി വിധിയെ നിരസിക്കുന്നു എന്നും ബങ്ങളാദേശ്‌ നാഷണലിസ്റ് പാർട്ടിയുടെ സെക്രട്ടറി ജനറൽ ആയ മിർസ ഫക്രുൽ ഇസ്ലാം ആലംഗീർ പ്രതികരിച്ചു. തങ്ങൾ അപ്പീൽ നൽകാൻ ഒരുങ്ങുകയാണെന്നും പാർട്ടിയുടെ വക്കിലായ സനൗള്ളാഹ് മിയാൻ അഭിപ്രായം രേഖപ്പെടുത്തി.

Top