ബംഗ്ലാദേശിൽ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം: മൂന്ന് മരണം

ധാക്ക: ബംഗ്ലാദേശിലെ കൊവിഡ്​ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തിൽ മൂന്നു മരണം. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗികളാണ്​ മരിച്ചത്. 14 പേരാണ്​ ഐ.സി.യുവിൽ ചികിത്സയിലുണ്ടായിരുന്നത്​.

രാവിലെ എട്ടു മണിയോടെ ഓക്​സിജൻ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന്​ ധാക്ക മെഡിക്കൽ​ കോളജ്​ ആശുപത്രി ഡയറക്​ടർ നസ്​മുൽ ഹഖ്​ പറഞ്ഞു. ചികിത്സയിലുണ്ടായിരുന്ന മറ്റുള്ളവരെ വെന്റിലേറ്ററിലേക്ക്​ മാറ്റി. അഗ്നിബാധയെ തുടർന്ന്​ മറ്റൊരു ഐ.സി.യുവിലേക്ക്​ മാറ്റുന്നതി​നിടെയായിരുന്നു മൂന്ന് മരണവും സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Top