ബംഗ്ലാദേശിന് വീണ്ടും തിരിച്ചടി; തോല്‍വിക്ക് പിന്നാലെ പിഴയും

കദിന മത്സരത്തില്‍ ശ്രീലങ്കയുമായി ഉണ്ടായ തോല്‍വിക്ക് പിന്നാലെ ബംഗ്ലാദേശിന് വീണ്ടും തിരിച്ചടി. സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ ഐ.സി.സി ബംഗ്ലാദേശിന് പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 50 ഓവര്‍ പൂര്‍ത്തിയാക്കാന്‍ ബംഗ്ലാദേശ് നാല് മണിക്കൂറും 7 മിനുട്ടും എടുത്തിരുന്നു. ഇത് പ്രകാരം ടീം നിശ്ചിത സമയത്ത് തീര്‍ക്കേണ്ടതിനേക്കാള്‍ രണ്ട് ഓവര്‍ കുറവ് എറിഞ്ഞതായി കണ്ടെത്തുകയായിരുന്നു. മത്സരത്തില്‍ ബംഗ്ലാദേശ് 91 റണ്‍സിന് തോല്‍ക്കുകയും ചെയ്തിരുന്നു.

ഇത് പ്രകാരം ഒരു ഓവറിന് താരങ്ങള്‍ക്ക് 10 ശതമാനം വീതവും ക്യാപ്റ്റന് 20 ശതമാനം വീതവും പിഴ ഈടാക്കും. ഇത് പ്രകാരം ക്യാപ്റ്റന്‍ ആയിരുന്ന തമിം ഇക്ബാലിന് മാച്ച് ഫീയുടെ 40 ശതമാനവും മറ്റു താരങ്ങള്‍ക്ക് 20 ശതമാനവുമാണ് പിഴ. ക്യാപ്റ്റന്‍ എന്ന നിലയില്‍ തമിം ഇക്ബാലിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് നടക്കും.

Top