ധാക്ക: ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് കുപ്രചാരണം നടത്തിയ എട്ട് പേര്‍ പിടിയില്‍. ധാക്കയുടെ പല ഭാഗത്തുനിന്നാണ് ഇവര്‍ പിടിയിലായത്. സമൂഹമാധ്യങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവരാണ് അറസ്റ്റിലായിരിക്കുന്നത്.
ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബംഗ്ലാദേശിലും ധാക്കയിലും ശക്തമായ സുരക്ഷയാണ് സൈന്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നഗരത്തിലൂടെ കടന്ന് പോകുന്ന എല്ലാ വാഹനങ്ങളും വിശദമായി പരിശോധിക്കുകയാണ്. സ്‌ഫോടക വസ്തുക്കളോ ആയുധങ്ങളോ ഉണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.