ബംഗ്ലാദേശിൽ ഹൈന്ദവ ക്ഷേത്രത്തിന് നേരെ മുസ്ലിം തീവ്രവാദികളുടെ ആക്രമണം

ധാക്ക : ബംഗ്ലാദേശിൽ ഹൈന്ദവ ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. തക്കൂർഗാവിലെ കാളി ക്ഷേത്രം ഇസ്ലാമിക മതമൗലിക വാദികൾ ആക്രമിച്ച് തകർത്തു. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കാളി വിഗ്രഹവും അക്രമികൾ കത്തിച്ചു.

ഉത്തർഗാവിലാണ് സംഭവം. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അക്രമികൾ ക്ഷേത്രം തകത്തത്. ക്ഷേത്രം തകർത്ത ശേഷം ഇവർ കാളി ദേവിയുടെ വിഗ്രഹവും കത്തിച്ചു. സംഭവസ്ഥലത്തേയ്ക്ക് ആളുകൾ ഓടിയെത്തിയെങ്കിലും വിഗ്രഹം മുഴുവനായി കത്തി നശിച്ച നിലയിലാണ് കണ്ടെത്തിയത്.

ബംഗ്ലാദേശിൽ ന്യൂനപക്ഷ ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണങ്ങൾ സമീപകാലത്ത് വർദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ ഹിന്ദു ഗ്രാമം മതമൗലികവാദികൾ ആക്രമിച്ച് തകർത്തിരുന്നു. സുനാംഗാം ജില്ലയിലെ ഷാല്ലാ ഉപാസിലാ ഗ്രാമത്തിന് നേരെയാണ് ആക്രമണം നടന്നത്. എൺപത് വീടുകളാണ് ഇവർ പൂർണമായും അടച്ചു തകർത്തത്. ഗ്രാമത്തിലെ ഹിന്ദുവായ ഒരു യുവാവ് ഒരു ഇസ്ലാമിക മതപണ്ഡിതനെതിരെ വിമർശനം ഉന്നയിച്ചതിൽ പ്രതിഷേധിച്ചാണ് ഗ്രാമം ആക്രമിച്ചത്. മതനിന്ദ നടത്തിയെന്ന പേരിൽ ഹിന്ദു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top