പോച്ചെഫ്സ്ട്രൂം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന് 33 റണ്‍സിന്റെ തോൽവി.
424 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് അവസാന ദിനം 90 റണ്‍സിന് എല്ലാവരും പുറത്തായി.
നാല് വിക്കറ്റ് നേടിയ സ്പിന്നർ കേശവ് മഹാരാജാണ് ബംഗ്ലാദേശിനെ തകർത്തത്. റബാഡ മൂന്നും മോണി മോർക്കൽ രണ്ടും വിക്കറ്റുകൾ നേടി.
32 റണ്‍സ് നേടിയ ഇമുറുൾ ഖയസാണ് ബംഗ്ലാദേശ് നിരയിലെ ടോപ്പ് സ്കോറർ. എട്ട് ബാറ്റ്സ്മാൻമാർ രണ്ടക്കം കാണാതെ പുറത്തായി.
49/3 എന്ന നിലയിൽ അവസാന ദിനം ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് മുന്നിൽ അടിപതറി. ഇന്ന് ഏഴ് വിക്കറ്റ് നഷ്ടമാക്കി ബംഗ്ലാദേശ് കൂട്ടിച്ചേർത്തത് 51 റണ്‍സ് മാത്രമാണ്.
ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി (199) നേടി ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ച ഓപ്പണർ ഡീൻ എൽഗാറാണ് മാൻ ഓഫ് ദ മാച്ച്.