ധാക്ക: ധാക്കയില്‍ 22പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ പ്രതികളായ ഏഴ് തീവ്രവാദികള്‍ക്ക് വധശിക്ഷ വിധിച്ചു. സ്‌പെഷല്‍ ആന്റി ടെററിസം ട്രിബ്യൂണലാണ് ശിക്ഷ വിധിച്ചത്. കനത്ത സുരക്ഷയിലായിരുന്നു വിധി പുറപ്പെടുവിച്ചത്.
2016 ജൂലായ് ഒന്നിന് ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ കഫെയിലാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ എട്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാളെ വെറുതെ വിട്ടു.
ജമാ അത്തുല്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണ് കുറ്റക്കാര്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തെങ്കിലും പൊലീസ് തള്ളി. രാജ്യത്തെ തീവ്രവാദ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.