ധാക്ക: വിമാനങ്ങള്‍ കെട്ടിടങ്ങളില്‍ ഇടിപ്പിച്ച് പ്രമുഖരെ വധിക്കാനുള്ള തീവ്രവാദ പദ്ധതി പൊളിച്ച് ബംഗ്ലാദേശ് പൊലീസ്.
ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിന്റെ എയര്‍ലൈനായ ബീമാനിലെ പൈലറ്റ് സബീര്‍ ഈനാമും കൂട്ടാളികളും പിടിയിലായി.
ഇവര്‍ക്ക് ബംഗ്ലാ ഭീകരസംഘടനയായ ജമാഅത്ത് ഉള്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
രണ്ടു ഭീകര പദ്ധതികളാണ് ഇവര്‍ തയ്യാറാക്കിയിരുന്നത്. വിമാനം റാഞ്ചി യാത്രക്കാരെ തടവിലാക്കിയെങ്കിലും മധ്യേഷ്യന്‍ രാജ്യത്ത് എത്തിച്ച് വിലപേശുകയായിരുന്നു ഇവരുടെ മറ്റൊരു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
2005ല്‍ ബംഗ്‌ളാദേശിലെ 300 സ്ഥലങ്ങളില്‍ 500 ബോംബ് സ്‌ഫോടനങ്ങള്‍ നടത്തി ഭീകരത സ്വഷ്ടിച്ചിരുന്നു.