ധാക്ക: സൗമ്യ സര്‍ക്കാരിനെ ബംഗ്ലാദേശ് ടീമില്‍ ഉള്‍പ്പെടുത്തി. സിംബാബ്‌വെയ്‌ക്കെതിരായ അവസാന ഏകദിനത്തിലാണ് താരത്തെ ഉള്‍പ്പെടുത്തിയത്. വിവാഹം ആയതുകൊണ്ട് ആദ്യ രണ്ട് ഏകദിനത്തിലും സൗമ്യ സര്‍ക്കാര്‍ കളിച്ചിരുന്നില്ല.
ടീമില്‍ വേറെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നാളെയാണ് അവസാന ഏകദിനം നടക്കുക.
എന്നാല്‍ അവസാന ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ കളിക്കില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് സെലക്റ്റര്‍ മിന്‍ഹാജുല്‍ അബെദിന്‍ വ്യക്തമാക്കിയത്. മുഷ്ഫിഖര്‍ പാകിസ്ഥാനിലേക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. മുഷ്ഫിഖറിന് പകരം ഒരു യുവതാരത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും അബെദിന്‍ പറഞ്ഞു.