Banglore blast: Kochi CJM court issued a Warrant for Thadiyantavide Nazee

കൊച്ചി: ബംഗളുരു സ്‌ഫോടനക്കേസ് അട്ടിമറിയില്‍ തടിയന്റവിട നസീറിന് വാറന്റ്. അടുത്തമാസം നാലിന് നസീറിനെ ഹാജരാക്കണമെന്ന് എറണാകുളം അഡീഷണല്‍ സിജെഎം കോടതി ഉത്തരവിട്ടു.

ബംഗളുരു സ്‌ഫോടനക്കേസില്‍ പ്രതിഭാഗം അഭിഭാഷകന്‍ എതിര്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു. ബംഗളുരു എന്‍ഐഎ കോടതിയിലാണ് എതിര്‍ സത്യവാങ് മൂലം സമര്‍പ്പിച്ചത്.

അതേസമയം, കേസിലെ സാക്ഷിപ്പട്ടിക കേരളാ പോലീസിന് കൈമാറാന്‍ എന്‍ഐഎ കോടതി അനുമതി നല്‍കി. നാനൂറോളം സാക്ഷികളാണ് കേസില്‍ ഉള്ളത്.

Top