Banglore blast: Thadiyantevida Nazeer’s phone call detasils are out

കൊച്ചി: ബംഗളൂരു സ്‌ഫോടനക്കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട് തടിയന്റെവിട നസീര്‍ നടത്തിയ ഫോണ്‍ വിശദാംശങ്ങള്‍ പുറത്ത് വിട്ടു.

വാട്‌സ് ആപ്പിലൂടെയാണ് നസീര്‍ ഗൂഢാലോചന നടത്തിയിരുന്നത്. ഇതിനായി ഉപയോഗിച്ചിരുന്ന രഹസ്യകോഡുകളാണ് പുറത്തായത്. ആദ്യം ഫോണില്‍ വിളിച്ച് വാട്‌സ് ആപ്പ് ഓണ്‍ ചെയ്യാന്‍ പറയും. ‘വീടുപണിക്ക് പണം വേണം’ എന്നതാണ് ഓണ്‍ ചെയ്യാനുള്ള കോഡ്. ഓണാക്കാന്‍ സാധിക്കുമെങ്കില്‍ പണം ഉണ്ടെന്നും സാധിക്കില്ലെങ്കില്‍ ഇല്ലെന്നും മറുപടി പറയണം. പിന്നീട് ആശയവിനിമയം വാട്ട്‌സ് ആപ്പ് വഴിയാണ് നടത്തുക.

ഇത്തരത്തില്‍ ഓരോ വിഷയങ്ങളിലും എന്ത് കോഡാണ് ഉപയോഗിക്കേണ്ടത് എന്നു തീരുമാനിച്ചതിന് ശേഷം ഫോണിലൂടെ കോഡ് ഭാഷയില്‍ സംസാരിക്കുകയാണ് ചെയ്യുന്നത്. ഇതിനായി നസീര്‍ ജയിലില്‍ രഹസ്യമായി ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്നാണ് നിഗമനം. കൂടാതെ ജയില്‍ പുള്ളികള്‍ക്ക് അനുവദനീയമായ രീതിയില്‍ ഉപയോഗിക്കാവുന്ന ജയില്‍ ഫോണും ആശയവിനിമയത്തിനായി ഉപയോഗിക്കുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

അതേസമയം, കൊച്ചിയില്‍ അറസ്റ്റിലായ തടിയന്റവിട നസീറിന്റെ സഹായി ഷഹനാസിനെ ചോദ്യംചെയ്യാന്‍ കര്‍ണാടക പൊലീസ് സംഘം
കേരളത്തിലെത്തി. റിമാന്‍ഡില്‍ കഴിയുന്ന ഷഹനാസിനെ വിട്ടുകിട്ടാന്‍ ഇന്ന് തന്നെ അപേക്ഷ നല്‍കിയേക്കും.

Top