കൊച്ചി: സീറോ മലബാര്‍ സഭാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഹാജരാക്കിയ ബാങ്ക് അക്കൗണ്ട് രേഖകള്‍ വ്യാജമെന്ന് പൊലീസ്. കാര്ദിനാളിന്റെ പേരില്‍ ഇത്തരത്തിലൊരു ബാങ്ക് അക്കൗണ്ട് ഇല്ലെന്നും പൊലീസ് പറഞ്ഞു.
ആലഞ്ചേരിക്കെതിരെ രേഖകള്‍ ഹാജരാക്കിയത് ഫാദര്‍ പോള്‍ തേലക്കാട്ട് ആണ്. താന്‍ ഹാജരാക്കിയ രേഖകളില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തുടന്നാണ് സിനഡിന്റെ നിര്‍ദേശപ്രകാരം പൊലീസില്‍ പരാതി നല്‍കിയത്. പൊലീസിന്റെ അന്വേഷണത്തിലാണ് കര്‍ദിനാളിനെതിരെ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് വ്യക്തമായത്.
ആലുവ ഡിവൈഎസ്പിയാണ് കേസന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി
രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാങ്ക് അക്കൗണ്ടുകള്‍ വ്യാജമാണെന്ന് വ്യക്തമായത്.