ബെംഗളൂരു കര്‍ണാടകത്തിലെ ബി.ജെ.പി. നേതാവിന്റെ ബാങ്ക് അക്കൗണ്ട് ‘ഹാക്ക്’ ചെയ്ത് 20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബി.ജെ.പി. നേതാവും എം.പി.യുമായ ശോഭ കരന്തലജെയുടെ ബാങ്ക് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്.
ശോഭ കരന്തലജെ മൊബൈല്‍ ഫോണില്‍ നെറ്റ് ബാങ്കിങ് നടത്തുമ്പോഴാണ് ‘ഹാക്കര്‍’ പണം തട്ടിയെടുത്തത്. ഡല്‍ഹി പാര്‍ലമെന്റ് ശാഖയിലെ അക്കൗണ്ടില്‍നിന്നാണ് പണം നഷ്ടപ്പെട്ടത്. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എം.പി.യുടെ ട്വിറ്റര്‍ അക്കൗണ്ടും ‘ഹാക്ക്’ ചെയ്യപ്പെട്ടിട്ടുണ്ട്.