സെപ്തംബര്‍ 26, 27 തീയതികളില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച ബാങ്ക് പണിമുടക്ക് മാറ്റി

ന്യൂഡല്‍ഹി : പൊതുമേഖലാ ബാങ്കുകളിലെ ഓഫീസര്‍മാരുടെ സംഘടന സെപ്തംബര്‍ 26, 27 തീയതികളില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച പണിമുടക്ക് മാറ്റി. ഓഫീസര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് പണി മുടക്ക് മാറ്റിയത്.

പത്തു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ബാങ്കിങ് മേഖലയിലെ നാലു യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയിരുന്നത്. കൂടാതെ, ശമ്പളപരിഷ്‌കരണം, പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചുദിവസമായി നിജപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ മുന്നോട്ടുവെച്ചിരുന്നു.

Top