പലിശ നിരക്ക് കുത്തനെ കുറയുമ്പോഴും ബാങ്ക് നിക്ഷേപത്തില്‍ വന്‍വര്‍ധനവെന്ന് റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തികവര്‍ഷം ഏപ്രില്‍ മുതല്‍ ജൂലായ് 3വരെയുള്ള കാലയളവിലെത്തിയ നിക്ഷേപം 6.1 ലക്ഷം കോടി രൂപയായാണ് വര്‍ധിച്ചിരിക്കുന്നത്.
മുന്‍വര്‍ഷത്തെ ഇതേകാലയളവിലെ മൂന്നുലക്ഷംകോടി രൂപയുടെ ഇരട്ടിയിലേറെവരുമിത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ നിക്ഷേപത്തില്‍ 24ശതമാനവും എസ്ബിഐയുടെ നിക്ഷേപത്തില്‍ 16ശതമാനവുമാണ് വര്‍ധനയുണ്ടായത്.
കുടുംബങ്ങളുടെ മൊത്തം നിക്ഷേപത്തില്‍ 52.6ശതമാനവും ബാങ്ക് എഫ്ഡിയിലാണ്. ലൈഫ് ഇന്‍ഷുറന്‍സില്‍ 23.2ശതമാനവും മ്യൂച്വല്‍ ഫണ്ടില്‍ 7ശതമാനവും നിക്ഷേപം നടത്തിയിട്ടുണ്ട്. പണമായി സൂക്ഷിച്ചിട്ടുള്ളത്. 13.4ശതമാനമാണ്.