കുവൈറ്റ്: കുവൈറ്റിലെ വിദേശികള്‍ക്ക് വ്യക്തിഗത വായ്പകള്‍ അനുവദിക്കുന്നതില്‍ നിന്നും ബാങ്കുകള്‍ക്ക് നിയന്ത്രണം. വായ്പ ലഭിക്കുന്നതിനുള്ള ശമ്പള പരിധി ഉയര്‍ത്തിയും നിബന്ധനകള്‍ കടുപ്പിച്ചുമാണ് പല ബാങ്കുകളും വായ്പകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മുന്‍പ് 300 ദിനാര്‍ ശമ്പളമുള്ളവര്‍ക്കു പോലും വായ്പ അനുവദിച്ചിരുന്നിടത്തു നിന്നും മിനിമം ശമ്പളം 800 ദിനാര്‍ വരെയാക്കി ചില ബാങ്കുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. മിനിമം വേതനം 650 ദിനാര്‍ ആക്കി ഉയര്‍ത്തിയ ബാങ്കുകളും ഉണ്ട് .
കൂടുതല്‍ ബാങ്കുകളിലും 400 ദിനാര്‍ ആണ് വ്യക്തിഗത വായ്പക്കുള്ള അടിസ്ഥാന ശമ്പളം. ഒന്നോ രണ്ടോ ബാങ്കുകള്‍ മാത്രമാണ് 300 ദിനാര്‍ ശമ്പളമുള്ള വിദേശികള്‍ക്ക് നിലവില്‍ ലോണ്‍ അനുവദിക്കുന്നത്. കടുത്ത നിബന്ധനകളോടെയാണ് വായ്പകള്‍ അനുവദിക്കുന്നത്.