354 കോ​ടി​യു​ടെ ബാ​ങ്ക് ത​ട്ടി​പ്പ്; ക​മ​ല്‍​നാ​ഥി​ന്‍റെ മ​രു​മ​ക​നെ​തി​രെ സി​ബി​ഐ കേ​സെ​ടു​ത്തു

ന്യൂഡല്‍ഹി: 354 കോടിയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന്‍ രതുല്‍ പുരിക്കെതിരെ സിബിഐ കേസെടുത്തു. മോസര്‍ ബെയര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കൂടിയായ രതുല്‍ പുരിക്കും, മറ്റ് നാല് ഡയറക്ടര്‍മാര്‍ക്കും എതിരായാണ് കേസെടുത്തിരിക്കുന്നത്.

രതുലിനെ കൂടാതെ മോസര്‍ ബെയര്‍ എംഡി ദീപക് പുരി, ഡയറക്ടര്‍മാരായ നിതാ പുരി, സഞ്ജയ് ജെയ്ന്‍, വിനീത് ശര്‍മ എന്നിവര്‍ക്കെതിരെയാണ് കേസ്. ഡയറക്ടര്‍മാരുടെ ഓഫീസും വീടും അടക്കം ആറ് സ്ഥലത്ത് സിബിഐ സംഘം റെയ്ഡ് നടത്തി.

രതുല്‍ പുരിയുടെ കോടിക്കണക്കിനു രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ കണ്ടുകെട്ടിയിരുന്നു. ഡല്‍ഹിയിലെ 300 കോടി രൂപ മതിക്കുന്ന ബംഗ്ലാവും കണ്ടുകെട്ടി. സിഡി, ഡിവിഡി നിര്‍മാണ രംഗത്തെ പ്രധാനപ്പെട്ട കമ്പനിയാണ് മോസര്‍ ബെയര്‍. അഗസ്ത വെസ്റ്റ്ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് കേസുകളും രതുല്‍ പുരി നേരിടുന്നുണ്ട്.

Top