തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് ബാങ്ക് അവധി. ഇന്നത്തെ ദിവസത്തിനു ശേഷം തിങ്കളാഴ്ച മാത്രമേ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബക്രീത് പ്രമാണിച്ച് വെള്ളിയാഴ്ച ബാങ്കിന് അവധിയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച സംസ്ഥാനത്ത് ബാങ്കുകള്‍ തുറക്കില്ല. ഞായറാഴ്ച ദിവസം പൊതുഅവധിയാണ്.