മുംബൈ:രാജ്യത്ത് 1000,500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടുന്നുവെന്നു എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ.
ചൊവാഴ്ചയിലെ കണക്കുപ്രകാരം എസ്ബിഐയുടെ 24,000ശാഖകളിലായി 92,000 കോടിയുടെ നിക്ഷേപമാണെത്തിയത്.
നിക്ഷേപം കുമിഞ്ഞുകൂടുന്നത് നിക്ഷേപ പലിശ നിരക്കുകള്‍ കുറയാന്‍ ഇടവരുത്തും. അതോടൊപ്പം ഭവനവായ്പ, വാഹന വായ്പ എന്നിവയടക്കമുള്ളവയുടെ പലിശ നിരക്കുകളും ഉടനെ താഴുമെന്നും അരുന്ധതി ഭട്ടാചാര്യ അറിയിച്ചു.
വന്‍തുകകള്‍ മാറ്റിയെടുക്കാന്‍ ബാങ്കുകളില്‍ നിക്ഷേപം നടത്തുകമാത്രമാണ് ഏക മാര്‍ഗം. നിക്ഷേപമായി ലഭിച്ച തുകമുഴുവന്‍ 500ന്റെയും 1000ന്റെയും നോട്ടുകളാണ്.
നിക്ഷേപം കാര്യമായി എത്തുന്നുണ്ടെങ്കിലും പുറത്തേയ്ക്ക് നല്‍കുന്ന പണത്തിന് നിയന്ത്രണമുള്ളത് ബാങ്കുകള്‍ക്ക് ഗുണകരമാണ്.