തിരുവനന്തപുരം: ടെക്‌നോളജി ഏകീകരണത്തിലെ കാലതാമസം കാരണം ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നിവ ഒരു കുടക്കീഴിലെത്താന്‍ ആറ് മാസം കൂടി സമയമെടുത്തേക്കും. എന്നാല്‍ ഈ മൂന്നു ബാങ്കുകളുടേയും ലയനം ഏപ്രില്‍ ഒന്നിന് തന്നെ പ്രാബല്യത്തില്‍ വരും.ഇതിനുളള ബ്രാന്‍ഡ് ഡിസൈന്‍ തയ്യാറായി കഴിഞ്ഞു. ബാംഗ്ലൂര്‍ ആസ്ഥാനമായ വിജയ ബാങ്കും, മുംബൈ ആസ്ഥാനമായ ദേനാ ബാങ്കും വഡോദര ആസ്ഥാനമായ ബാങ്ക് ഓഫ് ബറോഡയിലാണ് ലയിക്കുന്നത്.
മൂന്നു ബാങ്കുകളുടേയും ലയനത്തോടെ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്കാണ് രൂപീകൃതമാകുന്നത്.ലയനത്തോടെ ബാങ്ക് ജീവനക്കാരുടെ എണ്ണം 85,000 ന് മുകളിലായിരിക്കും. പുതിയ ബാങ്കിന് 9,500 ശാഖകളുമുണ്ടാകും.