ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐക്ക് പിന്നാലെ ബാങ്ക് ഓഫ് ബറോഡയും നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കില്‍ കുറവ് വരുത്തി.
50 ലക്ഷം വരെയുള്ള സേവിംങ്‌സ് ബാങ്ക് അക്കൗണ്ട് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് 3.5 ശതമാനമായാണ് കുറച്ചിരിക്കുന്നത്. മുമ്പ് നാല് ശതമാനമായിരുന്നു ബാങ്ക് ഓഫ് ബറോഡയിലെ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക്.
എസ്.ബി.ഐയും നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 4 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായി കുറച്ചിരുന്നു. അതേ സമയം, വായ്പ പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ മുന്‍നിര ബാങ്കുകളൊന്നും ഇതുവരെ തയാറായിട്ടില്ല.
റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവ് വരുത്തിയതോടെയാണ് വായ്പ പലിശ നിരക്കുകള്‍ കുറയാനുള്ള സാഹചര്യമൊരുങ്ങിയത്.