ഭവന വായ്പയ്ക്കു വന്‍ പലിശ ഇളവുമായി ബാങ്ക് ഓഫ് ബറോഡ. രാജ്യത്ത് ഏറ്റവും കുറഞ്ഞ പലിശയില്‍ വായ്പ നല്‍കിക്കൊണ്ടിരുന്ന എസ്ബിഐയെ പിന്തള്ളി 8.35 ശതമാനം പലിശയ്ക്കു ഭവന വായ്പ നല്‍കുന്ന പദ്ധതി ബാങ്ക് ഓഫ് ബറോഡ പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കില്‍ 70 ബേസിസ് പോയന്റിന്റെ കുറവാണു ബാങ്ക് ഓഫ് ബറോഡ പ്രഖ്യാപിച്ചത്.
എട്ടര ശതമാനം മുതല്‍ പലിശയ്ക്കാണ് എസ്ബിഐ ഇപ്പോള്‍ ഭവന വായ്പ നല്‍കുന്നത്. 760ഉം അതിനു മുകളിലും സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് 8.35 ശതമാനം പലിശ നിരക്കില്‍ ലോണ്‍ ലഭിക്കും. 50 ലക്ഷം രൂപയുടെ 30 വര്‍ഷ കാലാവധിയുള്ള ഒരു വായ്പയില്‍ പ്രതിമാസം 2496 രൂപയുടെ ലാഭമാണു ബാങ്ക് ഓഫ് ബറോഡയുടെ പലിശ ഇളവുമൂലം ലഭിക്കുന്നത്.
ജനുവരി ഏഴു മുതലുള്ള ലോണുകള്‍ക്ക് പുതിയ പലിശ നിരക്ക് ബാധകമാകുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. മറ്റു ബാങ്കുകളിലുള്ളവര്‍ക്ക് അവരുടെ ലോണ്‍ ബാങ്ക് ഓഫ് ബറോഡയിലേക്കു മാറ്റാമെന്നും അധികൃതര്‍ അറിയിച്ചു.