ഇടപാടുകൾ വേഗത്തിലാക്കാൻ ഡിജിറ്റല്‍ ശാഖകളുമായി ബാങ്കുകള്‍ എത്തുന്നു

മുംബൈ: ഉപഭോക്താക്കള്‍ക്ക് ഇടപാടുകൾ വേഗത്തിൽ നടത്താനും,കൂടുതൽ എളുപ്പമാക്കാനും ഡിജിറ്റല്‍ ശാഖകളുമായി ബാങ്കുകള്‍ എത്തുന്നു.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഡിജിറ്റല്‍ ബ്രാഞ്ച് പുതിയ സംവിധാനത്തില്‍ ഒരുചുവട് മുന്നോട്ടുവെച്ചു കഴിഞ്ഞു.

തത്സമയം അക്കൗണ്ട് തുറക്കല്‍, വ്യക്തിഗത ഡെബിറ്റ് കാര്‍ഡ് തയ്യാറാക്കി നല്‍കല്‍, വീഡിയോ കോണ്‍ഫറന്‍സുവഴി നിക്ഷേപ ഉപദേശം നല്‍കല്‍ തുടങ്ങിയ സൗകര്യങ്ങളുള്ള 250 ലേറെ ഡിജിറ്റല്‍ ശാഖകള്‍ എസ്ബിഐ ആരംഭിച്ചു കഴിഞ്ഞു.

ബാങ്ക് ഓഫ് ബറോഡയും പുതിയ പദ്ധതിയിലേക്ക് തിരിഞ്ഞിട്ടുണ്ട്

പാസ്ബുക്ക് ചേർക്കൽ, പണം നിക്ഷേപിക്കല്‍, കെവൈസി വിവരങ്ങള്‍ നല്‍കല്‍ തുടങ്ങിയവ പൂര്‍ണമായും ഡിജിറ്റലിലേക്ക് മാറിയിരിക്കുന്നു.

ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി സ്വകാര്യബാങ്കുകള്‍ക്ക് പിന്നാലെ പൊതുമേഖല ബാങ്കുകളും കേന്ദ്രീകൃത റോബോട്ടിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ്.

എച്ച്ഡിഎഫ്‌സി ബാങ്ക് ഇലക്ട്രോണിക് വെര്‍ച്വല്‍ അസിസ്റ്റന്റ്(ഇവ)സംവിധാനം നടപ്പാക്കിയിരുന്നു.

ബാങ്കിന്റെ സേവനങ്ങളും ഉത്പന്നങ്ങളും പരിചയപ്പെടുത്താന്‍ എസ്ബിഐ കൊണ്ടുവന്ന ചാറ്റ്‌ബോട്ട് പരീക്ഷണഘട്ടത്തിലാണ്.

Top