പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിലെങ്കില്‍ ബാങ്കിങ് സേവനങ്ങള്‍ ലഭിക്കില്ല; എസ്ബിഐ

മുംബൈ: കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി എസ്ബിഐ. പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും 2022 മാര്‍ച്ച് 31 ന് മുന്‍പ് ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്കിങ് സേവനങ്ങള്‍ ലഭിക്കില്ലെന്നാണ് അറിയിപ്പ്. തടസമില്ലാത്ത സേവനങ്ങള്‍ക്കായി ഈ നിര്‍ദ്ദേശം പാലിക്കൂവെന്നാണ് ട്വിറ്റര്‍ വഴിയും ടെക്സ്റ്റ് മെസേജുകളിലൂടെയും ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും. അതുകഴിഞ്ഞാല്‍ പിന്നെ ബാങ്കിങ് ഇടപാടുകള്‍ നടത്താന്‍ തടസമുണ്ടാകും. എന്നാല്‍ കൊവിഡ് സാഹചര്യം കണക്കാക്കി ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള സമയം ബാങ്ക് നീട്ടിയിരുന്നു. 2021 സെപ്തംബര്‍ മാസത്തില്‍ അവസാനിക്കേണ്ടിയിരുന്ന തീയതിയാണ് മാര്‍ച്ച് 31 വരെ നീട്ടിയത്.

Top