ന്യൂഡല്‍ഹി: ഒരു വര്‍ഷം 10 ലക്ഷത്തില്‍ കൂടുതല്‍ തുക പണമായി പിന്‍വലിച്ചാല്‍ നികുതി ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. കറന്‍സി ഇടപാട്, കള്ളപ്പണം എന്നിവ കുറയ്ക്കുന്നതിനാണ് സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജൂലായ് അഞ്ചിന് അവതരിപ്പിക്കാനിരിക്കുന്ന മോദി സര്‍ക്കാരിന്റെ ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിച്ചേക്കും.
വന്‍തുകകള്‍ പിന്‍വലിക്കുമ്പോള്‍ വ്യക്തികളുടെ നികുതി റിട്ടേണുകള്‍ താരതമ്യം ചെയ്യുന്നതിനായി ആധാര്‍ നമ്പര്‍കൂടി നല്‍കേണ്ടിവരും.