സേവിങ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ പുതുവത്സര സമ്മാനമായി നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍(എന്‍ഇഎഫ്ടി) 2020 മുതല്‍ സൗജന്യമായിരിക്കും. ആര്‍ബിഐ ഡിസംബര്‍ 16ന് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരി ഒന്നുമുതല്‍ നെഫ്റ്റ് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതോടെ നെറ്റ്ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ വഴിയുള്ള എന്‍ഇഎഫ്ടി ഇടപാടുകളും സൗജന്യമാവുകയാണ്.
ബാങ്കിന്റെ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് 6.30വരെയാണ് ഈ സംവിധാനംവഴി പണമിടപാട് നടത്താന്‍കഴിയുക. എന്നാല്‍ ഇതിനിടെ ബാങ്ക് അവധിദിവസങ്ങളില്‍ ഇടപാട് നടത്താനും എന്‍ഇഎഫ്ടി വഴിയുള്ള പണമിടപാടുകള്‍ 24 മണിക്കൂറും നടത്തുന്നതിനും സൗകര്യമൊരുക്കിയിരുന്നു. എന്‍ഇഎഫ്ടി ഇടപാട് 365 ദിവസവും 24 മണിക്കൂറും സാധ്യമായതോടെ യുപിഐ, ഐഎംപിഎസ് വഴി നിലവില്‍ വന്‍തുകകള്‍ കൈമാറാന്‍ സാധിക്കുന്നു.