ബാങ്കുകളിലെ ഇന്‍ഷുറന്‍സ് പരിധി ഉയര്‍ത്തും:നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: ബാങ്കുകള്‍ തകര്‍ന്നാല്‍ അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം ഉയര്‍ത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഇന്‍ഷുറന്‍സ് പരിധി ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. മാത്രമല്ല പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതിനുള്ള ബില്ല് കൊണ്ടു വരുമെന്നും അവര്‍ പറഞ്ഞു. നിലവില്‍ ബാങ്കുകളുടെ ഇന്‍ഷുറന്‍സ് പരിധി ഒരു ലക്ഷം രൂപയാണ്. എന്നാല്‍ പരമാവധി തുക അക്കൗണ്ട് ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി വഴി ലഭ്യമാക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ആര്‍.ബി.ഐയുമായി ഇതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും പ്രതിസന്ധിയിലായ പി.എം.സി ബാങ്കില്‍ നിന്ന് നിലവില്‍ 50,000 രൂപ വരെ അക്കൗണ്ട് ഉടമകള്‍ക്ക് പിന്‍വലിക്കാമെന്നും ധനമന്ത്രി അറിയിച്ചു. ഇന്ത്യയിലെ ബാങ്കുകളുടെ ഇന്‍ഷുറന്‍സ് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ഡെപ്പോസിറ്റ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷനാണ്.

Top