ന്യൂഡല്‍ഹി: വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ കുതിച്ചുചാട്ടത്തെ സ്വാഗതം ചെയ്ത് ബാങ്കുകള്‍.
പട്ടികയിലെ 130-ാം സ്ഥാനത്തു നിന്ന് ഇന്ത്യ നൂറാം സ്ഥാനത്തേക്ക് ഉയര്‍ന്നത് വലിയ നേട്ടമാണെന്ന് ബാങ്കുകള്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ റാങ്കിങ്ങ് ഇനിയും ഉയരാന്‍ ചരക്ക് സേവന നികുതി നമ്മെ സഹായിക്കുമെന്ന് യെസ് ബാങ്ക് മാനേജിങ്ങ് ഡയറക്ടര്‍ റാണാ കപൂര്‍ പറഞ്ഞു.
വരും നാളുകളില്‍ ഈ രംഗത്ത് ഇന്ത്യയ്ക്ക് വീണ്ടും മുന്നേറാന്‍ കഴിയുമെന്നും, ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ചരക്ക് സേവന നികുതി നടപ്പാക്കിയത് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ജിഎസ്ടി നടപ്പാക്കിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ നാഴികക്കല്ലാണെന്നും, ഇതിനു പുറമേ ലൈസന്‍സിങ്ങ്, നികുതി ഘടന ലളിതമാക്കാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തിയിരുന്നുവെന്നും ആക്‌സിസ് ബാങ്ക് എംഡി ശിഖാ ശര്‍മ്മയും പറഞ്ഞു.